ഗൂഗിൾ FLoC നമുക്കുള്ള പൂട്ടാകുമോ !!!!

  0
  307

  എന്താണ് FLoC ?

  ഗൂഗിൾ അവതരിപ്പിക്കുന്ന ഒരു പുതിയ ട്രാക്കിംഗ് രീതി ഫെഡറേറ്റഡ് ലേണിംഗ് ഓഫ് കോഹോർട്സ് അഥവാ FLoC.
  സ്ഥിരമായി പല ബ്രൗസറുകളും തേർഡ് -പാർട്ടി കുക്കീസ്‌ തടഞ്ഞതിനാൽ, കുക്കികൾ ഡാറ്റ ട്രാക്കു ചെയുന്നത് കുറയുന്നു. അതിൻ്റെ അർത്ഥം ട്രാക്കിംഗ് പൂർണമായും അവസാനിച്ചു എന്നല്ല ,അവിടേക്കാണ് ഗൂഗിൾ FLoC വരുന്നത് .

  കുക്കികളില്ലാതെ ബിഹേവിയറൽ ടാർഗെറ്റിംഗ് ഉപയോഗിക്കാൻ പരസ്യദാതാക്കളെ FLoC അനുവദിക്കുന്നു. ഇത് Google- ന്റെ Chrome ബ്രൗസറിൽ പ്രവർത്തിക്കുകയും ഒരു ഉപയോക്താവിന്റെ ഓൺലൈൻ പെരുമാറ്റം ട്രാക്കുചെയ്യുകയും ചെയ്യുന്നു.

  തുടർന്ന്, അത് ആ ബ്രൌസർ ഹിസ്റ്ററിയിൽ ഒരു ഐഡന്റിഫയർ നിർണ്ണയിക്കുകയും “കോഹോർട്ട്” എന്ന് വിളിക്കുന്ന സമാന സ്വഭാവങ്ങളുള്ള മറ്റ് ബ്രൗസറുകളുടെ ഗ്രൂപ്പിലേക്ക് ചേർക്കുകയും ചെയ്യുന്നു. ഓരോ വ്യക്തിയുടെയും ബ്രൗസറിന് ഒരു അജ്ഞാത ഐഡി നൽകിയിരിക്കുന്നതിനാൽ പരസ്യദാതാക്കൾക്ക് ആ കൂട്ടായ്‌മയിലെ വ്യക്തികളെ തിരിച്ചറിയാൻ സാധിക്കില്ല . എന്നാൽ ഒരു കൂട്ടം ആളുകൾ പങ്കിടുന്ന സ്വഭാവങ്ങൾ അറിയാൻ സാധിക്കും .

  ഓരോ ആഴ്ചയും ഉപയോക്താവിന്റെ കോഹോർട്ട് ഐഡികൾ വീണ്ടും കണക്കാക്കും, ഇത്‌ അവരുടെ ഓൺലൈൻ പെരുമാറ്റത്തിന്റെ ഒരു പുതിയ ക്രോഢീകരണം ഉണ്ടാകുന്നു. ഒരു വ്യക്തിയെ മാത്രമായി ഗ്രൂപ്പിൽ നിന്ന് തിരഞ്ഞെടുത്ത് അവരുടെ സ്വഭാവങ്ങൾ അവരുടെ പേർസണൽ ഡാറ്റയുമായി ചേർക്കുവാൻ ൻ കഴിയില്ലെന്ന് ഗൂഗിൾ അവകാശപ്പെടുന്നു.

  ഉപയോക്തൃ ഐഡികൾ സൃഷ്ടിക്കുന്നതിനും ആളുകളെ കൂട്ടായ്‌മകൾ നിർമിക്കുന്നതിനും FLoC സിംഹാഷ് എന്ന അൽഗോരിതം ഉപയോഗിക്കും.ഇത് നിങ്ങളുടെ കമ്പ്യൂട്ടറിൽ സംഭവിക്കുന്നതിനാൽ, നിങ്ങളുടെ ഡാറ്റ ഒരു സെർവറിൽ സംഭരിക്കില്ല.“വളരെ സെൻ‌സിറ്റീവ് ഉള്ളടക്കം” ഉള്ള കോഹോർട്ടുകൾ ഉപയോഗിക്കില്ലെന്നും Google അവകാശപ്പെടുന്നു.

  എങ്കിലും ഈ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകൾ വളരെ അധികം ഉണ്ട് .അതുകൊണ്ട് തന്നെ പല വൻകിട ബ്രൗസറുകളും FLoC ഉപയോഗിക്കുന്നില്ല എന്നു പറയുന്നുമുണ്ട്.

  കാത്തിരികാം വ്യക്തി സ്വകാര്യത എപ്രകാരം സംരക്ഷിക്കപ്പെടുന്നു എന്ന് അറിയുവാൻ .

  LEAVE A REPLY

  Please enter your comment!
  Please enter your name here