New gen മണ്ണാങ്കട്ടയും കരിയിലയും കാശിക്കുപോയ കഥ

4
573

 ഞാൻ എന്റെ കുഞ്ഞ് വാവക്ക് ഒരു കഥ പറഞ്ഞു കൊടുത്തു.

മണ്ണാകട്ടയും കരീലയും കാശിക്കു പോയ കഥ. കഥ പറയുമ്പോൾ മാക്സിമം സങ്കടം ഒകെ വരുത്താൻ ഞാൻ ശ്രെമിക്കുന്നുണ്ടായിരുന്നു…😢  കഥ ഞാൻ പറയുമ്പോൾ അവൻ ശ്രെദയോടെ കേട്ടുകൊണ്ടിരിക്കുകയാണ്. എന്നിട് എന്നോട് ഒന്നും ചോദികുനെ ഇല്ലാ. സാദാരണ ചാര പറ സംശയ ശരങ്ങൾ കൊണ്ടെന്നെ ശ്വാസം മുട്ടിക്കാറുണ്ട്. ഇന്ന് ഫുൾ കോൺസെൻട്രേറ്റ് ചെയ്‌തു കൊച്ചു കേട്ടിരിക്കുക ആണ്. ഞാൻ ഓർത്തു അപ്പോ എന്റെ കഥ ഏറ്റിട്ടുണ്ട് .. പറഞ്ഞു പറഞ്ഞു ഞാൻ അവസാന ഭാഗത്തേക്ക് എത്തി. ഒരു മുട്ടൻ കാറ്റുവന്നു അപ്പോ മണ്ണാകട്ടകേറി കരിയില പുറത്തു ഇരുന്നു. അതുകൊണ്ട്  കരിയില പറന്നുപോയ്‌ല. ഒരു എമണ്ടൻ മഴ വന്നു അപ്പോ കരിയില മണ്ണാകട്ടെ മഴ കൊല്ലാതെ രക്ഷപെടുത്തി. പിന്നാലെ പണി കിട്ടിയേ … മഴയും കാറ്റും ഒരുമിച്ചു വന്നു . പാവം മണ്ണാങ്കട്ട അലിഞ്ഞു പോയി. കരിയില പറന്നുപോയി. എന്ത് കഷ്ടമാലെ മോനെ.   

അതുവരെ മിണ്ടാണ്ട് ഇരുന്ന കൊച്ചു എന്നെ ഒന്നു നോക്കി പുച്ഛത്തോടെ. എന്നിട് ചോദിക്കുവാ അവര് കാശിക്കു നടന്നു പോയിട്ടാലേ. അവര്ക് ഒരു ഓട്ടോ പിടിച്ചു പോയിക്കൂടാരുന്നോ,ഞാൻ ചമ്മിപ്പോയി. പണ്ട് എന്റെഅമ്മ എനിക്ക് ഇത് പറഞ്ഞു തന്നപ്പോ ഞാൻ വിഷമിച്ചുപോയി എന്ന്അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോ ന്യൂ ജെൻ പിള്ളേരൊക്കെ വളരെ പ്രാക്ടിക്കൽ ആണ്😛😜.  

4 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here